ന്യൂഡല്‍ഹി: അത്യപൂര്‍വ നിമിഷത്തിനാണ് കഴിഞ്ഞ ദിവസം രാജ്യം സാക്ഷ്യം വഹിച്ചത്. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ലോകനേതാക്കള്‍ ഒരുമിച്ച് ആദരവ് അര്‍പ്പിച്ച കാഴ്ചയാണ് ഇപ്പോള്‍ ലോകത്ത് വാര്‍ത്താപ്രാധാന്യം നേടിയത്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലെത്തിയ ലോക രാജ്യങ്ങളുടെ നേതാക്കള്‍ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തിയാണ് ആദരവ് അര്‍പ്പിച്ചത്.
Read Also: രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നഗ്നയാക്കി റോഡിൽ ഉപേക്ഷിച്ചു: രണ്ട് പേര്‍ അറസ്റ്റില്‍
പ്രധാനമന്ത്രി നരേന്ദ്രമോദി ഷോള്‍ അണിയിച്ച് രാജ്ഘട്ടിലേക്ക് രാഷ്ട്രത്തലവന്മാരെ സ്വീകരിച്ചു. സബര്‍മതി ആശ്രമത്തെ കുറിച്ചും മഹാത്മാഗാന്ധിയുടെ ജീവിതത്തെ കുറിച്ചും മോദി, നേതാക്കളോട് വിവരിച്ചു. അതിന് ശേഷം ഒന്നിച്ച് രാജ്ഘട്ടിലേക്കെത്തിയ നേതാക്കള്‍ പുഷ്പ ചക്രം അര്‍പ്പിച്ച ശേഷം ഒരുമിനിറ്റ് മൗനം ആചരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അടക്കമുള്ള ലോക നേതാക്കളാണ് ഗാന്ധിക്ക് രാജ്ഘട്ടില്‍ ആദരവ് അര്‍പ്പിച്ചത്.
Post Your Comments