ഡൽഹി: ബിജെപിയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയോടാണ് രാഹുൽ ബിജെപിയെ ഉപമിച്ചത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ആശയങ്ങളിലെ വ്യത്യാസം വിവരിച്ച് സംസാരിക്കവേ, ഒരു വശത്ത് മഹാത്മാഗാന്ധി, മറുവശത്ത് ഗോഡ്സെയെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
‘ഇത് പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമാണ്. ഒരു വശത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയും മറുവശത്ത് ആര്‍എസ്എസും ബിജെപിയും. ഒരു വശത്ത് മഹാത്മാഗാന്ധിയും മറുവശത്ത് ഗോഡ്സെയുമാണ്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടം വെറുപ്പും സ്‌നേഹവും സാഹോദര്യവും തമ്മിലുള്ള പോരാട്ടമാണ്’, രാഹുൽ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്നും രാഹുല്‍ വ്യക്തമാക്കി.
Post Your Comments