ErnakulamLatest NewsKeralaNattuvarthaNews

മന്ത്രിമന്ദിരങ്ങളിലേക്ക് സമരം മാറട്ടെ: സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന പഴയ സമര രീതി മാറ്റണമെന്ന് ഒമർ ലുലു

കൊച്ചി: മന്ത്രിമന്ദിരങ്ങളിലേക്ക് സമരം മാറട്ടെയെന്നും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന പഴയ സമര രീതികള്‍ രാഷ്ട്രീയ പ്രസഥാനങ്ങള്‍ അവസാനിപ്പിക്കണമെന്നും സംവിധായകന്‍ ഒമര്‍ ലുലു. റോഡ് ഉപരോധിക്കുക എന്ന പഴയ സമര രീതി മാറ്റണം എന്ന് പറയുമ്പോൾ ഇന്ത്യക്ക് സ്വാതന്ത്യം വാങ്ങി തന്നത് വഴി തടയല്‍ സമരം വരെ ചെയ്തിട്ട് തന്നെയാ എന്ന് പറയുന്നവര്‍ ആ കാലഘട്ടത്തില്‍ വാഹനങ്ങളുടെ എണ്ണവും ഓര്‍ക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നേരത്തെ കോൺഗ്രസ് നടത്തിയ ദേശീയ പാത ഉപരോധ സമരത്തിനെതിരെ രംഗത്ത് വന്ന നടന്‍ ജോജുവിനെ പിന്‍തുണച്ച് ഒമര്‍ ലുലു രംഗത്ത് വന്നിരുന്നു.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മന്ത്രിമന്ദിരങ്ങളിലേക്ക് സമരം മാറട്ടെ!
റോഡ് ഉപരോധിക്കുക എന്ന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന പഴയ സമര രീതി മാറ്റണം എന്ന് പറയുമ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്യം വാങ്ങി തന്നത് വഴി തടയല്‍ സമരം വരെ ചെയ്തിട്ട് തന്നെയാ എന്ന് മെസ്സ് ഡയലോഗ് അടിക്കുന്ന അണ്ണന്‍മാര്‍ ഒന്ന് ചിന്തിക്കുക 1947ന് മുന്‍പേ റോഡില്‍ പോകുന്ന വാഹനങ്ങളുടെ എണ്ണവും ഇപ്പോഴത്തെ എണ്ണവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button