Latest NewsKeralaNattuvarthaNewsIndia

കേന്ദ്രം അഞ്ച് കുറച്ചപ്പോ കേരളം ഒന്നര കുറച്ചില്ലേ, അത് കുറച്ചതല്ലല്ലോ കുറഞ്ഞതല്ലേ: കെ ജെ ജേക്കബ്

തിരുവനന്തപുരം: ഇന്ധനവിലയിൽ മാറ്റം വരുത്താത്ത സംസ്ഥാന ഗവണ്മെന്റിനെ വിമർശിച്ച് കെ ജെ ജേക്കബ്. കേന്ദ്രം അഞ്ച് കുറച്ചപ്പോ കേരളം ഒന്നര കുറച്ചില്ലേ എന്നായിരുന്നു ജേക്കബിന്റെ ഫേസ്ബുക് പോസ്റ്റ്‌. അത് കുറച്ചതല്ലല്ലോ, കുറഞ്ഞതല്ലേ എന്ന ചോദ്യത്തിന് അതാണ് മലയാളത്തിൽ ഇത്രേം കാലോം പറഞ്ഞോണ്ടിരുന്നത്, കേന്ദ്രം കുറച്ചാൽ ബാക്കി തന്നെ കുറയുമെന്ന്. ഇപ്പോ മനസിലായല്ലോ? എന്നാണ് ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്.

Also Read:ലൈംഗിക അധിക്ഷേപ പരാതിയില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസിനെതിരെ കുറ്റപത്രം

ഇന്ധനവില വർധിക്കുന്നത് സംസ്ഥാന സർക്കാരിന്റെ കൂടി പ്രശ്നം കൊണ്ടാണെന്നും, സംസ്ഥാനം നികുതി കുറച്ചാൽ തീരാവുന്നതേയുള്ളൂ പ്രശ്നമെന്നും വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കെ ജെ ജേക്കബിന്റെ ഫേസ്ബുക് പോസ്റ്റ്‌.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

‘സംസ്‌ഥാനവും കുറയ്ക്കണം’.

‘കുറച്ചല്ലോ’

‘എവിടെ?’

‘കേന്ദ്രം അഞ്ചുരൂപ കുറച്ചപ്പോൾ സംസ്‌ഥാനം ഒന്നര രൂപ കുറച്ചില്ലേ?’

‘അത് കുറച്ചതല്ലല്ലോ കുറഞ്ഞതല്ലേ?’

‘ആണല്ലോ?’

‘എന്നുവച്ചാൽ?’

‘അതാണ് മലയാളത്തിൽ ഇത്രേം കാലോം പറഞ്ഞോണ്ടിരുന്നത്, കേന്ദ്രം കുറച്ചാൽ ബാക്കി തന്നെ കുറയുമെന്ന്. ഇപ്പോ മനസിലായല്ലോ?’.

shortlink

Related Articles

Post Your Comments

Related Articles


Back to top button