KozhikodeKeralaLatest NewsNews

ലൈംഗിക അധിക്ഷേപ പരാതിയില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസിനെതിരെ കുറ്റപത്രം

ഐപിസി 354 എ, ഐപിസി 509, എന്നീ കുറ്റങ്ങള്‍ നവാസിനെതിരെ ചുമത്തിയിട്ടുണ്ട്

കോഴിക്കോട് : എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിത മുന്‍ ഭാരവാഹികള്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസിനെതിരെ കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

Also read :  പതിവ് തെറ്റിക്കാതെ: ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി കാശ്മീരില്‍, വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ചു 

നവാസ് സ്ത്രീകളെ അപമാനിച്ചതായാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഐപിസി 354 എ, ഐപിസി 509, എന്നീ കുറ്റങ്ങള്‍ നവാസിനെതിരെ ചുമത്തിയിട്ടുണ്ട്.
കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതി നാലില്‍ ആണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. എന്നാൽ ഹരിത ഭാരവാഹികൾ പരാതിയില്‍ പറഞ്ഞ എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബിന്റെ പേര് കുറ്റപ്പത്രത്തില്‍ ചേര്‍ത്തിട്ടില്ല.

വനിത കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരാതിക്കാര്‍ അതിന് തയ്യാറായിരുന്നില്ല. നിരവധി ചർച്ചകൾ സംഘടിപ്പിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ നേരത്തെ പി കെ നവാസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button