തിരുവനന്തപുരം: സഹായിക്കാന്‍ ആരുമില്ലാത്തവര്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് ഭക്ഷ്യ മന്ത്രി ജി ആര് അനില്‍. സേവന പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു. പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ വാതില്‍പ്പടി സേവന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാട്ടാക്കട നിയോജക മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ വാതില്‍പ്പടി സേവനം നടപ്പാക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം ലഭിക്കാത്തവര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും വീട്ടുപടിക്കല്‍ ജീവന്‍രക്ഷാ മരുന്നുകളും സര്‍ക്കാര്‍ സേവനങ്ങളും എത്തിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണ് വാതില്‍പ്പടി സേവനം.
Read Also : റേഷൻ കാർഡുകൾ മാറുന്നതോടെ ഒരു വർഷത്തിനുള്ളിൽ നമ്മൾ സ്മാർട്ട് ആവും: ജി ആര് അനില്‍
കാട്ടാക്കട, വിളപ്പില്‍, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, മലയിന്‍കീഴ് പഞ്ചായത്തുകളില്‍ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു.
Post Your Comments