
ന്യൂഡല്‍ഹി: ആധാർ ദുരുപയോഗം ചെയ്താൽ ഒരു കോടി രൂപ പിഴ ഇടാക്കാൻ തീരുമാനം. ആധാര്‍ വിവരങ്ങള്‍ ചോർത്തുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നതും കുറ്റകരമാണ്. ഇതിന്റെ ഭാഗമായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് അധികാരം നല്‍കുന്ന ചട്ടം വിജ്ഞാപനം ചെയ്‌തു.
പാര്‍ലമെന്റ് പാസാക്കിയ ആധാര്‍ നിയമത്തിന് അനുസൃതമായാണ് പുതിയ ചട്ടങ്ങള്‍ ഐ.ടി മന്ത്രാലയം വിജ്ഞാപനം രൂപപ്പെടുത്തിയിരിക്കുന്നത്. ചട്ടം നിലവില്‍ വന്നതോടെ നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും അതോറിറ്റിക്ക് സാധിക്കും. ലംഘനങ്ങളില്‍ നടപടിയെടുക്കാനും പരാതി പരിഹാരത്തിനും കേന്ദ്രസര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും.
അതേസമയം, ഒരു കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത് ഇത് അടയ്ക്കാത്തവരുടെ സ്വത്ത് കണ്ടുകെട്ടാനും ഉദ്യോഗസ്ഥർക്ക് നിര്‍ദേശിക്കാം. നടപടി എടുക്കുന്നതിന് മുൻപ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ആരോപണവിധേയര്‍ക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കുകയും വേണം.
Post Your Comments