ഡൽഹി : ഡൽഹിയിൽ ഉയരുന്ന രാമക്ഷേത്രം ബിജെപിയുടെ തകർച്ച ലക്ഷ്യമിട്ടു കൊണ്ടാണെന്നു അരവിന്ദ് കേജ്രിവാൾ. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ പൊളിച്ചടുക്കുക എന്ന ശപഥത്തോടെയാണ് ആം ആദ്മി പാർട്ടി (എഎപി) ഉത്തർപ്രദേശിലേക്ക് അടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുപിയിലേക്കുള്ള എഎപിയുടെ അധിനിവേശത്തിന്റെ അവസാന ചിത്രമാണ് അയോധ്യ യാത്രയെന്ന് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു.
Also Read : യുഎഇ ദേശീയ, സ്മാരക ദിനാചരണം: കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു, പിസിആർ പരിശോധനാ ഫലം നിർബന്ധം ഐഎൻഎ മാർക്കറ്റിന് അടുത്തുള്ള ത്യാഗരാജ സ്റ്റേഡിയം സമുച്ചയത്തിൽ അയോധ്യ ക്ഷേത്രത്തിന്റെ മാതൃകയാണ് എഎപി സർക്കാർ ഒരുക്കുന്നത്. ബിജെപിയുടെ എക്കാലത്തെയും രാഷ്ട്രീയ വിഷയമായ അയോധ്യ ക്ഷേത്രം ഡൽഹിയിൽ അല്ലെങ്കിലും എഎപി ഏറ്റെടുത്തിരിക്കുകയാണ്. ത്യാഗരാജ് സ്റ്റേഡിയത്തിലെ ‘അയോധ്യ ക്ഷേത്രത്തിൽ’ നവംബർ നാലിന് കേജ്രിവാൾ പൂജ നടത്തും.
30 അടി ഉയരവും 80 അടി വീതിയുമാണ് ഡൽഹിയിലെ ക്ഷേത്ര മാതൃകയുടെ വിസ്തൃതി. ലൈറ്റുകൾ ഉൾപ്പെടെ സ്റ്റേജിന്റെ ആകെ ഉയരം 60 അടിയോളം വരും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫിസിൽ നിന്നുള്ള നിർദേശപ്രകാരം ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ നേതൃത്വത്തിലാണ് നിർമാണം. കഴിഞ്ഞ ചൊവാഴ്ചയാണ് നിർമാണം തുടങ്ങിയത്.
Post Your Comments