മുംബൈ: കളളപ്പണ ഇടപാടില്‍ അറസ്റ്റിലായ മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിര്‍ണായക തെളിവുകള്‍ ഇ.ഡി കോടതിയില്‍ വെളിപ്പെടുത്തി.
ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറുമായിട്ടാണ് നവാബ് മാലിക് ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് ഇ.ഡി ബോധിപ്പിച്ചു. അതുകൊണ്ടു തന്നെ കേസില്‍ മാലിക് നിരപധിയാണെന്ന് കരുതേണ്ടെന്നും ഏജന്‍സി കോടതിയില്‍ പറഞ്ഞു. നവാബ് മാലിക്കിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സ്പെഷല്‍ കോടതിയിലാണ് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
കളളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമപ്രകാരം ഫെബ്രുവരി 23 നാണ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. ദാബൂദ് ഇബ്രാഹിമിനെതിരെ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ അടിസ്ഥാനമാക്കിയാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്. കേസില്‍ തന്നെ വിചാരണ ചെയ്യാനാവശ്യമായ തെളിവുകള്‍ ഇല്ലെന്ന നവാബ് മാലിക്കിന്റെ വാദത്തിന് മറുപടിയായിട്ടാണ് കോടതിയില്‍ ഇ.ഡി ദാവൂദുമായുളള ബന്ധം തെളിയിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്.
Post Your Comments