ദുബായ്: തുർക്കിയ്ക്ക് സഹായ ഹസ്തവുമായി യുഎഇ. 36.7 മില്യൺ ദിർഹം നൽകാൻ തീരുമാനം. വെള്ളപ്പൊക്കവും കാട്ടുതീയും ബാധിച്ച പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിനായി യുഎഇ തുർക്കിക്ക് 36.7 ദശലക്ഷം ദിർഹമാണ് സഹായം നൽകുന്നത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെ തുടർന്നാണ് നടപടി. തുർക്കി യുഎഇ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
Read Also: ഇന്ത്യയുടെ സ്വന്തം കോവാക്സീന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം: അന്താരാഷ്ട്ര യാത്രയ്ക്കുളള തടസം നീങ്ങും
പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ യുഎഇ നടത്തുന്ന നിരന്തര ശ്രമങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ തലങ്ങളിൽ ഐക്യദാർഢ്യവും സഹകരണവും ആവശ്യമുള്ള ഇത്തരം സാഹചര്യങ്ങളിൽ സാഹോദര്യവും സൗഹൃദപരവുമായ രാജ്യങ്ങൾക്ക് സഹായഹസ്തം നീട്ടാൻ യുഎഇ എപ്പോഴും ശ്രമം നടത്താറുണ്ട്.
Post Your Comments