കൊല്ലം: സ്കൂട്ടറില്‍ കൊണ്ടു നടന്ന് വിദേശമദ്യം വില്പന നടത്തിയ യുവാക്കള്‍ പിടിയില്‍. ഉളിയക്കോവില്‍ കച്ചിക്കട ജംഗ്ഷന് സമീപം ആറ്റുചിറ വീട്ടില്‍ ഹരികൃഷ്ണന്‍ (42), മങ്ങാട് കോയിക്കല്‍ മുസ്ലീം പള്ളിക്ക് സമീപം മാന്ത്രികപ്പുറത്ത് പുത്തന്‍ വീട്ടില്‍ നെപ്പോളിയന്‍ (42) എന്നിവരാണ് പിടിയിലായത്. കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്കൂട്ടറില്‍ കറങ്ങിക്കൊണ്ടായിരുന്നു ഇരുവരുടെയും മദ്യ വില്പന.
ഡ്രൈഡേ വില്പന ലക്ഷ്യമിട്ട് കൊണ്ടുവന്ന അഞ്ചു ലിറ്റര്‍ വിദേശമദ്യമാണ് ഇവരിൽ നിന്ന് പോലീസ് പിടികൂടിയത്. കൊല്ലം ജില്ലയിലെ പരിസര പ്രദേശങ്ങളിൽ ഇരുവരും പലപ്പോഴായി മദ്യം വിൽക്കാരുണ്ടെന്നും പോലീസ് അറിയിച്ചു.
അതേസമയം, ലോക്ഡൗൺ കാലങ്ങളിലാണ് കേരളത്തിൽ ഇത്തരത്തിലുള്ള കരിച്ചന്ത വിൽപ്പനകൾ വ്യാപകമായത്. അത് ബാധിച്ചതാകട്ടെ കുട്ടികളെയും സ്ത്രീകളെയുമായിരുന്നു.
Post Your Comments