ErnakulamNattuvarthaLatest NewsKeralaNews

‘സ​ര്‍​ബ​ത്ത് ഷേ​ക്ക്’ എ​ന്ന പേ​രി​ൽ അ​ന​ധി​കൃ​ത മ​ദ്യ ക​ച്ച​വ​ടം : ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി അറസ്റ്റിൽ

ക​ലൂ​ര്‍ മ​ണ​പ്പാ​ട്ടി പ​റ​മ്പി​ല്‍ താ​മ​സി​ക്കു​ന്ന കോ​ളാ​ഞ്ചി മു​ത്തു (പാ​ല്‍​പാ​ണ്ടി-52)​വി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്

കൊ​ച്ചി:ചെ​റു​കു​പ്പി​ക​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ ക​ച്ച​വ​ടം ചെ​യ്തു​വ​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ. ക​ലൂ​ര്‍ മ​ണ​പ്പാ​ട്ടി പ​റ​മ്പി​ല്‍ താ​മ​സി​ക്കു​ന്ന കോ​ളാ​ഞ്ചി മു​ത്തു (പാ​ല്‍​പാ​ണ്ടി-52)​വി​നെ​യാ​ണ് എ​റ​ണാ​കു​ളം റേ​ഞ്ച് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ പ​ക്ക​ൽ ​നി​ന്ന് നാ​ലു ലി​റ്റ​ര്‍ മ​ദ്യം ക​ണ്ടെ​ടു​ത്തു. രാ​വി​ലെ കൂ​ലി​പ്പ​ണി​ക്കു പോ​കു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ട് ‘സ​ര്‍​ബ​ത്ത് ഷേ​ക്ക്’ എ​ന്ന പേ​രി​ലാ​ണ് ഇ​യാ​ള്‍ മ​ദ്യം ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന​ത്.

Read Also : ‘ആകെ ഇവിടേ ഒള്ളൂ… ഇതും പോയാൽ ഞങ്ങൾ എങ്ങോട്ടു പോകും? കേരളം കൂടി അങ്ങെടുക്കരുത്’: പരിഹാസവുമായി സോഷ്യൽ മീഡിയ

ക​ലൂ​ര്‍ ജം​ഗ്ഷ​ന്‍ പ​രി​സ​ര​ത്ത് വ്യാ​പ​ക​മാ​യി മ​ദ്യം ക​ല​ര്‍​ത്തി​യ പാ​നീ​യം വി​ല്ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഷാ​ഡോ സം​ഘ​മാ​ണ് കോ​ളാ​ഞ്ചി മു​ത്തു​വി​നെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

അ​സി. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​വി. ബേ​ബി, സി​റ്റി മെ​ട്രോ ഷാ​ഡോ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എ​ന്‍.​ജി. അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ഇയാളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button