ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ അതിര്‍ത്തികടന്നെത്തുന്ന ആയുധങ്ങളും മയക്കുമരുന്നും തീവ്രവാദികള്‍ക്ക് എത്തിച്ച് കൊടുക്കുന്ന ഭീകരന്‍ പിടിയില്‍. ആദില്‍ ഹസന്‍ ആണ് പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്ന് രണ്ട് ഏകെ 47 റൈഫിളുകളും രണ്ട് ഏകെ 47 മാഗസിനുകളും 208 റൗണ്ട് വെടിയുണ്ടകളും മയക്കുമരുന്നും പിടിച്ചെടുത്തു. കുപ്വാര ജില്ലയിലെ താക്കിയ ബാദര്‍കോട്ട് മേഖലയില്‍ സൈന്യവും ജമ്മുകാശ്മീര്‍ പൊലീസും നടത്തിയ റെയ്ഡിലാണ് ഭീകരന്‍ പിടിയിലായത്.
Read Also : നിര്‍ത്തിയിട്ട മിനിലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ചു: കുളത്തൂപ്പുഴ സ്വദേശി മരിച്ചു
അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആയുധങ്ങളും മയക്കുമരുന്നും വിതരണം ചെയ്യുന്ന ഭീകര സംഘത്തിനായുള്ള തെരച്ചിലായിരുന്നു സൈന്യത്തിന്റെയും ജമ്മുകാശ്മീര്‍ പൊലീസിന്റെയും നേതൃത്വത്തില്‍ നടന്നത്. പദ്‌ന പ്രാറ സ്വദേശിയായ ആദില്‍ വര്‍ഷങ്ങളായി മയക്കുമരുന്ന് കടത്തുന്ന ഭീകരനാണെന്ന് പൊലീസ് പറഞ്ഞു.
അതിര്‍ത്തി കടന്നെത്തുന്ന ആയുധങ്ങളും മയക്കുമരുന്നും ഭീകരര്‍ക്ക് എത്തിച്ച് നല്‍കുന്നതാണ് ആദിലിന്റെ ദൗത്യം. ഫറാസ് അഹമ്മദ് എന്നയാളുടെ വീട് കേന്ദ്രീകരിച്ചായിരുന്നു ആദില്‍ പ്രദേശത്ത് ഭീകരപ്രവര്‍ത്തനം നടത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തി. റെയ്ഡ് സമയത്ത് ഫറാസ് രക്ഷപ്പെട്ടതായാണ് പൊലീസ് നിഗമനം.
Post Your Comments