പട്ന: : ബീഹാറിൽ വീണ്ടും വിഷമദ്യ ദുരന്തം. ഗോപാല്‍ഗഞ്ച് സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു. ഇതേ മദ്യം തന്നെ കഴിച്ച മറ്റു മൂന്ന് പേര്‍ ഇപ്പോൾ ചികിത്സയിലാണ്. മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഗോപാല്‍ഗഞ്ചിലെ സദാര്‍ ആശുപത്രിയിലേക്ക് മാറ്റി.
Also Read:‘അധ്യാപിക ആകാനായിരുന്നു ആഗ്രഹം’: 9 ആം വയസിൽ 55 കാരന് വിൽക്കപ്പെട്ട അഫ്ഗാൻ പെൺകുട്ടി പറയുന്നു
മുസാഫര്‍പൂരില്‍ വ്യാജമദ്യം കഴിച്ച് കഴിഞ്ഞ ദിവസം എട്ടു പേര്‍ മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് കരകയറും മുൻപാണ് വീണ്ടും ദുരന്തം ഉണ്ടായിരിക്കുന്നത്. മദ്യം കഴിച്ച മൂന്നുപേരും കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മരണകാരണമെന്തെന്ന് കൃത്യമായി അറിയാമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സമിതി അംഗം ഉള്‍പ്പടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചു വര്‍ഷമായി മദ്യ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ആകെ 70പേരാണ് വ്യാജമദ്യം കഴിച്ച് മരണമടഞ്ഞത്.
Post Your Comments