ചേര്‍ത്തല: സ്വകാര്യ ഫാര്‍മസി കോളേജിലെ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍. പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാന്റെ മകള്‍ കാസിയ മേരിചെറിയാന്‍ (22)ആണ് മരിച്ചത്. കോളേജിലെ അഞ്ചാം വര്‍ഷ ഫാംഡി വിദ്യാര്‍ഥിനിയായ കാസിയ തിങ്കളാഴ്ച രാത്രി കൂട്ടുകാര്‍ക്കൊപ്പം മുറിയില്‍ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരണ വിവരമറിയുന്നത്.
ഒരാഴ്ച മുമ്പാണ് കാസിയ വീട്ടില്‍ പോയി തിരികെ ഹോസ്റ്റലിലെത്തിയത്. പെൺകുട്ടി അപസ്മാരം സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു എന്ന് ബന്ധുക്കളും കോളേജ് അധികൃതരും അറിയിച്ചു. കോളേജ് അധികൃതര്‍ വിവരം നൽകിയതിനെ തുടർന്ന് ചേര്‍ത്തല പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
Post Your Comments