പെരിന്തല്‍മണ്ണ: കേരളത്തിലേയ്ക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നു, ഒരു കോടി വിലവരുന്ന കഞ്ചാവുമായി മൂന്ന് പേര് പൊലീസ് പിടിയിലായി. പെരിന്തല്‍മണ്ണയില്‍ നിന്നാണ് 205 കിലോ കഞ്ചാവുമായി മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഒഡീഷയില്‍ നിന്നു കേരളത്തിലേക്കു ലോറിയില്‍ കടത്തിക്കൊണ്ടു വന്ന കഞ്ചാവ് ശേഖരമാണ് കരിങ്കല്ലാത്താണിയില്‍ പിടിച്ചെടുത്തത്. കോയമ്പത്തൂര്‍ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖ് (25), കുനിയംപുത്തൂര്‍ സ്വദേശി മുരുകേശന് (48),ആലുവ പുത്തന്‍ മാളിയേക്കല്‍ നൗഫല്‍ എന്ന നാഗേന്ദ്രന് (48) എന്നിവരാണ് അറസ്റ്റിലായത്.
Read Also : സ്വകാര്യ ഫാര്‍മസി കോളേജിലെ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍
രണ്ടുമാസം മുമ്പ് പെരിന്തല്‍മണ്ണ സവിത തിയേറ്ററിനു സമീപത്തുനിന്നു മോഷണം പോയ ലോറി കണ്ടെത്താന്‍ പോലീസ് നടത്തിയ അന്വേഷണമാണ് വന്‍ കഞ്ചാവ് കടത്തിന്റെ ചുരുളഴിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയാണ് ഓഗസ്റ്റ് ഏഴിനു മോഷണം പോയത്. ലോറി മോഷണം പതിവാക്കിയ സംഘങ്ങളില്‍പ്പെട്ട മധുക്കര സ്വദേശി ആഷിക്കിനായി പെരിന്തല്‍മണ്ണ പോലീസ് കോയമ്പത്തൂരില്‍ എത്തിയിരുന്നു. ആഷിക്കും നൗഫലും സഞ്ചരിച്ചിരുന്ന കാര്‍ കോയമ്പത്തൂര്‍-സേലം ഹൈവേയില്‍ പോലീസ് തടയുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഒഡീഷയില്‍നിന്ന് കഞ്ചാവ് വന്‍തോതില്‍ കേരളത്തിലെത്തുന്ന വിവരം ലഭിച്ചത്.
Post Your Comments