തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോര്‍ജിന്റെ വാഹനം തകർത്ത നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. ജോജു ജോര്‍ജിനെ മദ്യപാനിയായി ചിത്രീകരിച്ചത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിൽ ഇന്ധന വില വര്‍ധനവിനെതിരെ ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് അനുമതി തേടി നടന്ന ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, കോണ്‍ഗ്രസിനെതിരെ മന്ത്രി കെ എൻ ഗോപാലനും രംഗത്തുവന്നു. ജോജുവിനെ വഴി തടഞ്ഞതും വണ്ടി അടിച്ചുപൊട്ടിച്ചതും കോണ്‍ഗ്രസുകാരാണ്. ഇദ്ദേഹം മദ്യപിച്ചു എന്ന് പറഞ്ഞ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും മന്ത്രി വിമർശിച്ചു.
Post Your Comments