Latest NewsNewsIndia

നടൻ രജനികാന്ത് ആശുപത്രി വിട്ടു

ഈ മാസം 28നാണ്​ തലക്കറക്കത്തെ തുടർന്നാണ് ​ചെന്നൈ ആൽവാർപേട്ടിലുള്ള കാവേരി ആശുപത്രിയിൽ രജനികാന്തിനെ പ്രവേശിപ്പിച്ചത്

ചെന്നൈ: മൂന്ന് ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്ത് വീട്ടിലേക്ക് മടങ്ങി. ഈ മാസം 28നാണ്​ തലക്കറക്കത്തെ തുടർന്നാണ് ​ചെന്നൈ ആൽവാർപേട്ടിലുള്ള കാവേരി ആശുപത്രിയിൽ രജനികാന്തിനെ പ്രവേശിപ്പിച്ചത്​. വെള്ളിയാഴ്ച ‘കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ’ എന്നതലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി കരോട്ടിഡ് ധമനിയിലെ തടസം നീക്കുന്ന പ്രക്രിയയാണ്​ നടത്തിയത്​.

Also Read : ഇറ്റലിയില്‍ ക്രിസ്റ്റ്യന്‍ എറിക്സണ് കളിക്കാൻ വിലക്ക്ഞായറാഴ്ച രാത്രിയാണ് തിരികെ വീട്ടിലെത്തിയത്. ആരാധകരുടെ തിരക്ക്​ കണക്കിലെടുത്ത്​ കാവേരി ആശുപത്രിക്ക് പുറത്ത് പൊലീസ്​ സുരക്ഷ ശക്തമാക്കിയിരുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങിയ വിവരം രജനീകാന്ത് തന്നെയാണ് ട്വീറ്റിലൂടെ ആരാധകരെ അറിയിച്ചത്. രജനികാന്തിനെ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിൻ, ആരോഗ്യ മന്ത്രി എം. സുബ്രമണ്യം എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button