ന്യൂഡൽഹി: ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻ സ്വീകരിച്ചവർക്ക് ആസ്ട്രേലിയയിൽ പ്രവേനാനുമതി. രാജ്യത്ത് അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ ആസ്ട്രേലിയൻ സർക്കാർ കോവാക്സിനും ഉൾപ്പെടുത്തി.
Also Read: വമ്പൻ വിലക്കുറവിൽ ജിയോയുടെ ഗൂഗിൾ ഫോണുകൾ വിപണിയിലെത്തുന്നു ആസ്ട്രേലിയിൽ പഠിക്കുന്ന വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ആശ്വാസം നൽകുന്ന തീരുമാനമാണിത്. കോവാക്സിനും സിനോഫാമിന്‍റെ വാക്സിനും സ്വീകരിച്ചവർക്ക് ആസ്ട്രേലിയയിൽ പ്രവേശിക്കാൻ ടി.ജി.എ അനുമതി നൽകിയിട്ടുണ്ട് . 12 വയസിന് മുകളിലുള്ള കോവാക്സിൻ സ്വീകരിച്ചവർക്കും 18നും 60നും ഇടയിൽ പ്രായമുള്ള ബി.ബി.ഐ.ബി.പി കോർവ് സ്വീകരിച്ചവർക്കും യാത്രാനുമതി നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.
Post Your Comments