മുംബൈ: ജിയോയുടെ ഗൂഗിള്‍ ഫോണുകള്‍ വിപണിയിലെത്തുന്നു. ജിയോയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ജിയോ 5ജി സര്‍വീസുകളും കൂടാതെ ഗൂഗിളിനൊപ്പം പുറത്തിറക്കുന്ന 4ജി ഫോണുകളും. എന്നാല്‍ ഈ വര്‍ഷം ആദ്യം വിപണിയിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോള്‍ ജിയോ ഗൂഗിള്‍ ഫോണുകള്‍ ദീപാവലിക്ക് വിപണിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ജിയോയുടെ നെക്സ്റ്റ് ഫോണുകളുടെ വില പ്രതീക്ഷിച്ചിരുന്നത് 4000 രൂപയ്ക്ക് താഴെയായിരുന്നു. എന്നാല്‍ ജിയോ ഗൂഗിള്‍ ഫോണുകള്‍ക്ക് വിപണിയിൽ 6499 രൂപയാണ് വില വരുന്നത്. ഇഎംഐ വഴി ഉപഭോക്താക്കള്‍ക്ക് ഈ ഫോണുകള്‍ മാസതവണയായും വാങ്ങിക്കുവാന്‍ സാധിക്കും. ആദ്യം 1999 രൂപ മുന്‍കൂറായി അടച്ചതിനു ശേഷം ബാക്കി വരുന്ന തുക 18 മാസ്സത്തെ അല്ലെങ്കില്‍ 24 മാസ്സത്തെയോ ഇഎംഐ അടക്കുവാന്‍ സാധിക്കുന്നു.
Read Also:- വീട്ടിലെ ഈച്ചകളെ തുരത്താൻ ചില എളുപ്പവഴികൾ!
കൂടാതെ ഇഎംഐ ഓപ്‌ഷനുകള്‍ക്കായി ജിയോ ഫിനാന്‍സ് സൗകര്യവും നല്‍കുന്നതാണ്. ഈ ഫോണുകളുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ് പ്രോസ്സസറുകള്‍. ഈ ഫോണുകള്‍ ആന്‍ഡ്രോയിഡിന്റെ മറ്റൊരു പതിപ്പായ പ്രഗതി ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തനം നടക്കുന്നത്. ജിയോ ഫോണ്‍ നെക്സ്റ്റ് എന്ന ഫോണില്‍ സ്വന്തം ഭാഷ തിരഞ്ഞെടുക്കുവാനുളള ഓപ്‌ഷനുകളുണ്ട്.
Post Your Comments