ചെന്നൈ: മൂന്ന് ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്ത് വീട്ടിലേക്ക് മടങ്ങി. ഈ മാസം 28നാണ് തലക്കറക്കത്തെ തുടർന്നാണ് ചെന്നൈ ആൽവാർപേട്ടിലുള്ള കാവേരി ആശുപത്രിയിൽ രജനികാന്തിനെ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ‘കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ’ എന്നതലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി കരോട്ടിഡ് ധമനിയിലെ തടസം നീക്കുന്ന പ്രക്രിയയാണ് നടത്തിയത്.
Also Read : ഇറ്റലിയില്‍ ക്രിസ്റ്റ്യന്‍ എറിക്സണ് കളിക്കാൻ വിലക്ക്ഞായറാഴ്ച രാത്രിയാണ് തിരികെ വീട്ടിലെത്തിയത്. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് കാവേരി ആശുപത്രിക്ക് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങിയ വിവരം രജനീകാന്ത് തന്നെയാണ് ട്വീറ്റിലൂടെ ആരാധകരെ അറിയിച്ചത്. രജനികാന്തിനെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആരോഗ്യ മന്ത്രി എം. സുബ്രമണ്യം എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
Post Your Comments