തിരുവനന്തപുരം: 2021ലെ എഴുത്തച്ഛന് പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയ്ക്ക്.അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
Also Read: ‘പോകാനുള്ള സമയമായി’: ആന്‍സി അവസാനമായി കുറിച്ച വാക്കുകള്‍ അറംപറ്റി, വിശ്വസിക്കാനാകുന്നില്ലെന്ന് സുഹൃത്തുക്കള്‍ മലയാള സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അവാർഡ്. പാർശ്വവൽകൃത ജീവിതങ്ങൾ ശക്തമായി അവതരിപ്പിക്കുന്നതാണ് വത്സലയുടെ കൃതികളാണ് കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരത്തിന് പി വത്സലയെ അർഹയാക്കിയതെന്ന് പുരസ്കാര സമിതി പറഞ്ഞു.
വത്സലയുടെ ‘നിഴലുറങ്ങുന്ന വഴികൾ’ എന്ന നോവലിന് നേരത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. മുട്ടത്തുവര്‍ക്കി പുരസ്കാരം, കുങ്കുമം അവാര്‍ഡ്, സി.എച്ച് അവാര്‍ഡ്, കഥ അവാര്‍ഡ്, പത്മപ്രഭ പുരസ്കാരം തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
Post Your Comments