KeralaLatest NewsNews

ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ട് സ്ത്രീകളുടെയൊപ്പം അന്തിയുറങ്ങിയ ഒരാളോടൊപ്പമാണ് അനുപമ:സമൂഹമാദ്ധ്യമങ്ങളില്‍ വിമര്‍ശനം

പ്രായവും സ്വഭാവവും കുടുംബവും ഒന്നും നോക്കാതെ കണ്ടവന്റെയൊക്കെ ചക്കര വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ ഇറങ്ങിപ്പോയി കിടക്ക പങ്കിട്ട് കുഞ്ഞിനെയുണ്ടാക്കി വീട്ടില്‍ കേറിവരുന്നതാണോ ശരി

തിരുവനന്തപുരം : സംസ്ഥാനത്ത് അനുപമയും അജിത്തും ഉണ്ടാക്കിയ വിവാദങ്ങള്‍ കെട്ടടങ്ങുംമുമ്പെയാണ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തത്. മന്ത്രിയുടെ വാക്കുകളെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. മന്ത്രി സജി ചെറിയാന്റെ വാക്കുകളെ ഭൂരിഭാഗം പേരും അനുകൂലിച്ച് അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ട്.

മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍…

‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില കൂടി മനസ്സിലാക്കണം’ .

‘എനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളര്‍ത്തി ഒരു സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക’.

‘പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നത്.’

‘നമ്മുടെ മക്കള്‍ വീട്ടില്‍ നിന്നും ഇറങ്ങിപോകുന്നത് പഠിക്കാന്‍ തന്നെയാണോയെന്ന് മാതാപിതാക്കള്‍ അന്വഷിക്കണം , ബോധ്യപ്പെടണം ഇല്ലങ്കില്‍ ഇതുപോലെ ഒരുപാട് അനുപമാര്‍ സമൂഹത്തിലുണ്ടാകും .കഴുകന്മാര്‍ പോലെ ഒരുപാട് അജിത്തുമാര്‍ നമുക്ക് ചുറ്റുമുണ്ട് . അവരെ തിരിച്ചറിയണം’, മന്ത്രി പറഞ്ഞു .

സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രി ഈ അഭിപ്രായം പറഞ്ഞത് .

മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് ശരിയല്ലേ . നമ്മള്‍ ജീവിക്കുന്നത് സാംസ്‌കാരിക കേരളത്തിലാണ് . നമ്മുടെ നാടിന് ഒരു സംസ്‌കാരമുണ്ട് . അത് മനസ്സിലാക്കാതെ പ്രായപൂര്‍ത്തിയാകുന്ന പെണ്‍കുട്ടികളൊക്കെ പ്രായവും സ്വഭാവവും കുടുംബവും ഒന്നും നോക്കാതെ കണ്ടവന്റെയൊക്കെ ചക്കര വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ ഇറങ്ങിപ്പോയി കിടക്ക പങ്കിട്ട് കുഞ്ഞിനെയുണ്ടാക്കി വീട്ടില്‍ കേറിവരുന്നതാണോ ശരി . എന്നാണ് ഒരാളുടെ കമന്റ്.

ഡിഗ്രിക്ക് അവസാന വര്‍ഷം പഠിക്കുമ്പോഴാണ് അനുപമ ഗര്‍ഭിണിയാകുന്നത് . വീട്ടില്‍ നിന്നും രാവിലെ പഠിക്കാനെന്നും പറഞ്ഞു പോകുന്നത് ഇതിനായിരുന്നോ ? ഓരോ പെണ്‍ കുട്ടികളും മാതാപിതാക്കളും ഇതൊരു പാഠമായി കാണണമെന്ന് മറ്റൊരാള്‍ സമൂഹമാദ്ധ്യമത്തില്‍ തന്റെ അഭിപ്രായം പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button