നാഗ്പൂർ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. നാഗ്പൂരിലെ രാംടെക് പട്ടണത്തിനടുത്തുള്ള ഗ്രാമവാസിയായ 21 കാരനാണ് പിടിയിലായത്.
മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ബുധനാഴ്ച, വൈകുന്നേരത്തോടെ പെൺകുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. സമീപപ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ മാതാപിതാക്കൾ പൊലീസില്‍ പരാതി നല്‍കി.
അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ വ്യാഴാഴ്ച വീട്ടിൽ തിരിച്ചെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. യുവാവ്, തന്നെ ലോഡ്ജിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പുള്‍പ്പടെ ചുമത്തി കേസെടുത്തതായും പൊലീസ് അറിയിച്ചു.
Post Your Comments