
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അജിത്തിനെയും അനുപമ ചന്ദ്രനെയും അപമാനിച്ച് മന്ത്രി സജി ചെറിയാൻ രംഗത്ത് വന്നിരുന്നു. ഇതിനെതിരെ അനുപമയും അജിത്തും പോലീസിൽ പരാതി നൽകിയിരുന്നു. ഇല്ലാക്കഥകൾ പറഞ്ഞ് മന്ത്രി തന്നെ അപമാനിച്ചുവെന്നും ആരുടെ കൂടെ ജീവിക്കണം എന്നത് തന്റെ മാത്രം തീരുമാനമാണെന്നും അനുപമ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, മന്ത്രിക്കെതിരെ പരാതി നൽകിയ അജിത്തിനെ അപമാനിച്ച് ഇടതുനിരീക്ഷകൻ റെജി ലൂക്കോസ്.
‘മൂന്നു സ്തീകളെയും നാലു കുടുംബങ്ങളെയും ഒരു ഭർത്താവിനെയും തകർത്ത ഈ താടിക്കാരൻ സ്ത്രീവേട്ടക്കാരൻ മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകിയിരിക്കുന്നു. നീ ഒലത്തും. ‘അരിയും തിന്ന് ആശാരിയെ കടിച്ചു പിന്നെയും പട്ടിക്ക് മുറുമുറുപ്പ്’ എന്നൊരു പഴഞ്ചൊല്ലുണ്ട്’, റെജി ലൂക്കോസ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. അജിത്തിന്റെയും സജി ചെറിയാന്റെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു റെജി ലൂക്കോസിന്റെ പ്രതികരണം.
നേരത്തെയും അജിത്തിനെതിരെ റെജി ലൂക്കോസ് രംഗത്ത് വന്നിരുന്നു. 35 വയസുകാരനായ അജിത്ത് 19 വയസ് മാത്രമുള്ള അനുപമയെ ഗർഭിണിയാക്കുമ്പോൾ ഇയാൾ വിവാഹിതനും ഒരു കുടുംബവും ഉള്ള ആളായിരുന്നു. തന്റെ മകൾ ഇത്തരത്തിൽ ഒരു ബന്ധത്തിൽ അകപ്പെട്ടാൽ മാതാപിതാക്കൾ എന്ത് ചെയ്യണമെന്ന് റെജി ലൂക്കോസ് മുൻപ് ചോദിച്ചിരുന്നു.
Post Your Comments