തിരുവനന്തപുരം: വിദ്യാകിരണം പദ്ധതി സംസ്ഥാന സർക്കാർ റദ്ദാക്കിയതിന് പിന്നിൽ വൻതട്ടിപ്പെന്ന് ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ. വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Also Read : മേക്കപ്പില്ലാത്ത മുഖം ക്യാമറയിൽ പകർത്തിയ മകനെ തല്ലി നടി അർച്ചന: വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽസംസ്ഥാനത്ത് ഡിജിറ്റൽ പഠനസൗകര്യങ്ങളില്ല എന്ന് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തിയ സർവേയിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിദ്യാകിരണം ആരംഭിച്ചത്. ഈ പദ്ധതി സംസ്ഥാന സർക്കാർ റദ്ദാക്കിയതിന് പിന്നിൽ വൻതട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിക്കൾക്കായി പിരിച്ച പണം അവർക്ക് വേണ്ടി ഉപയോഗിക്കാതെ തട്ടിയെടുക്കുകയാണ് അധികൃതർ ചെയ്യുന്നത്. സ്കൂൾ അധ്യയനം ആരംഭിക്കുമെങ്കിലും ഓൺലൈൻ പഠന പ്രക്രിയ സമാന്തരമായി തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ച സാഹചര്യത്തിൽ നാല് ലക്ഷത്തോളം വിദ്യാർത്ഥികളുടെ പഠനം ആശങ്കയിലാണെന്നും വിദ്യാഭ്യാസ മേന്മയെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന സർക്കാറിന്റെ തട്ടിപ്പ് ജനങ്ങൾ അറിയണമെന്നും പി. സുധീർ പറഞ്ഞു.
Post Your Comments