KeralaNattuvarthaLatest NewsIndiaNews

വാഹനത്തിൽ പെട്രോളിന് പകരം അബദ്ധവശാല്‍ ഡീസൽ അടിച്ചാൽ എന്ത് ചെയ്യണം? അറിയേണ്ടതെല്ലാം

തിരുവനന്തപുരം: അബദ്ധവശാല്‍ നിങ്ങളുടെ വാഹനത്തിൽ പെട്രോളിന് പകരം ഡീസൽ അടിച്ചാൽ എന്ത് ചെയ്യണം? പലപ്പോഴും നമ്മളിൽ പലർക്കും പറ്റിപ്പോകാവുന്ന അബദ്ധങ്ങളിൽ ഒന്നാണിത്. നമ്മൾ നമ്മളോട് തന്നെ ചോദിച്ച ചോദ്യങ്ങളിൽ ചിലത്. ഇത്തരത്തിൽ സംഭവിച്ചാൽ പകരം എന്ത് ചെയ്യണമെന്ന് അറിയാത്തവരാണ് നമ്മളിൽ പലരും.

Also Read:ഇന്ത്യൻ നേവിയിൽ സെയിലർ നിയമനം : പത്താം ക്ലാസുകാര്‍ക്ക് അവസരം

വാഹനത്തിന് അനുയോജ്യമല്ലാത്ത ഇന്ധനങ്ങള്‍ നിറയ്ക്കുന്ന സംഭവങ്ങള്‍ നമുക്കിടയില്‍ സര്‍വസാധാരണമായി നടക്കാറുണ്ട്. ഏത് ഇന്ധനമാണ് നിറയ്‌ക്കേണ്ടത് എന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാരോട് പറയാന്‍ പലരും മറന്നുപോകും. തല്‍ഫലം പെട്രോള്‍ വാഹനത്തില്‍ അബദ്ധവശാല്‍ ഡീസലാകും നിറയ്ക്കുക!

വാഹനത്തില്‍ തെറ്റായ ഇന്ധനം നിറച്ചാല്‍ എന്ത് ചെയ്യണം?

വാഹനം പ്രവര്‍ത്തിപ്പിക്കുന്നതിന് മുൻപ്‌ തെറ്റായ ഇന്ധനമാണ് നിറച്ചതെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഇന്ധന ടാങ്കും എഞ്ചിനും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന ഇന്ധന ലൈന്‍ വിച്ഛേദിക്കുക. വാഹനം സ്റ്റാര്‍ട്ട് ചെയ്തുകഴിഞ്ഞാണ്‌ അബദ്ധം ബോധ്യപ്പെടുന്നതെങ്കിൽ ഉടന്‍ വാഹനം നിര്‍ത്തി എഞ്ചിന്‍ ഓഫാക്കുക.

അതിനുശേഷം, ഒരു ഹോസ് ഉപയോഗിച്ച്‌ വാഹനത്തിലെ ഇന്ധനം മുഴുവന്‍ പുറത്തേക്കെടുക്കുക. നിങ്ങള്‍ക്ക് ഒറ്റയ്ക്ക് ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മെക്കാനിക്കിന്റെ സഹായം തേടുക. ഇന്ധനം മുഴുവന്‍ പുറത്തേക്കെടുത്താല്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച്‌ അവശേഷിക്കുന്ന ഇന്ധനം കൂടി തീര്‍ക്കുക. അതിനുശേഷം 2 ലിറ്ററെങ്കിലും ശരിയായ ഇന്ധനം നിറയ്ക്കുക. വാഹനത്തില്‍ തെറ്റായ ഇന്ധനം ഒട്ടുമില്ലെന്ന് ഉറപ്പു വരുത്തിയാല്‍ ഇന്ധന ടാങ്കും എഞ്ചിനും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button