ന്യൂഡല്‍ഹി: ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ആര്യന്‍ ഖാന് പിന്തുണയുമായി
ആരാധകര്‍. ആര്‍തര്‍ ജയില്‍ മുതല്‍ ആര്യന്റെ ബംഗ്ലാവ് വരെയുള്ള വഴികളില്‍ ആര്യന് സ്വാഗതം ആശംസിക്കുന്ന ബോര്‍ഡുകളുമായി ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.
‘കരുത്തനായിരിക്കു ആര്യന്‍, എല്ലാ പ്രശ്‌നങ്ങളും ഉടന്‍ അവസാനിക്കും’ എന്നായിരുന്നു ഒരു ആരാധകന്‍ ഉയര്‍ത്തിപ്പിടിച്ച പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ആര്യന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ജയില്‍ മോചിതനായതില്‍ സന്തോഷമുണ്ടെന്നും ആരാധകർ പറഞ്ഞു.
Read Also : ‘സ്ത്രീകളെ അധികാരം ഏൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല’: മുസ്ലിം സംഘടനകളുടെ ബോർഡിനെതിരെ മൈത്രേയൻ
ജയില്‍ മോചിതനായ ശേഷം ആര്യന്‍ അച്ഛന്‍ ഷാരൂഖിനൊപ്പം നേരെ പോയത് 12 കിലോമീറ്റര്‍ അകലെയുള്ള മന്നത്ത് ബംഗ്ലാവിലേക്കായിരുന്നു. ആര്യന്റെ തിരിച്ചുവരവ് ആഘോഷിക്കാനായി ബംഗ്ലാവില്‍ വലിയ ഒരുക്കങ്ങള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വര്‍ണ്ണ ബലൂണുകളാലും എല്‍.ഇ.ഡി ലൈറ്റുകളാലും അലങ്കരിച്ച ബംഗ്ലാവിന്റെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Post Your Comments