കൊച്ചി: അനധികൃത ബാനറുകളും കൊടികളും വയ്ക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ഹൈക്കോടതി ഉത്തരവ്. ഉത്തരവു നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കും എസ്എച്ച്ഒമാർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. ബോർഡുകൾ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിർദ്ദേശം നടപ്പിലാക്കാത്ത ജീവനക്കാർക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
സ്കൂട്ടറിൽ സഞ്ചരിക്കവേ തോരണം കെട്ടിയിരുന്ന പ്ലാസ്റ്റിക് ചരട് കഴുത്തിൽ കുരുങ്ങി തൃശൂരിൽ അഭിഭാഷകയ്ക്കു പരുക്കേറ്റിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് തൃശൂർ കോർപ്പറേഷൻ സെക്രട്ടറി രാകേഷ് കുമാർ കോടതിയിൽ ഹാജരായിരുന്നു. തുടർന്നാണ് കോടതി നിർണ്ണായകമായ പരാമർശം നടത്തിയത്.
സ്ത്രീയുടെ സീറ്റിൽ മൂത്രമൊഴിച്ചത് ഞാനല്ല: ആ സ്ത്രീ സ്വയം മൂത്രമൊഴിച്ചതെന്ന് അറസ്റ്റിലായ ശങ്കർ മിശ്ര
മരണം സംഭവിക്കാവുന്ന അപകടം വരെ ഉണ്ടാകാം എന്നറിഞ്ഞിട്ടും അനധികൃതമായ ബാനറുകളും മറ്റും സ്ഥാപിക്കുന്നത് എന്തു തരത്തിലുള്ള സംസ്കാരമാണെന്ന് കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചിരുന്നു.
കോടതി ഉത്തരവുകൾ നൽകിയിട്ടും ‘സ്വയം പ്രമോഷന്റെ’യും ഈഗോയുടെയും ഫലമായി മറ്റുള്ളവരുടെ ജീവന് തെല്ലും വിലകൽപ്പിക്കാതെ സംഘടനകളും ജനങ്ങളും അനധികൃത ബോർഡുകളും ബാനറുകളും ഉൾപ്പെടെ സ്ഥാപിക്കാൻ ധൈര്യപ്പെടുകയാണെന്നും കോടതി പറഞ്ഞു.
അനധികൃത ബോർഡുകൾ, ബാനറുകൾ തുടങ്ങിയവയ്ക്കു പിന്നിലുള്ളവർ രാഷ്ട്രീയമായും മറ്റും ശക്തരായതിനാൽ തദ്ദേശഭരണ സെക്രട്ടറിമാർ നടപടിയെടുക്കാൻ ഭയപ്പെടുകയാണെന്നാണ് രാകേഷ് കുമാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
Post Your Comments