കോഴിക്കോട്: രണ്ട് വര്‍ഷത്തെ ജയില്‍ വാസം ഊര്‍ജം നല്‍കിയെന്ന് പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി താഹ ഫസൽ. തങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിലൂടെ ഇടതുപക്ഷത്തിന്‍റെയും സര്‍ക്കാരിന്‍റെയും കപടമുഖം പുറത്തായെന്ന് താഹ ഫസല്‍ പറഞ്ഞു. യു.എ.പി.എക്കെതിരെയെന്ന് പറയുന്ന ഇടതുപക്ഷം യു.എ.പി.എ ചുമത്തിയപ്പോള്‍ അവരുടെ കാപട്യം തുറന്നുകാട്ടപ്പെട്ടുവെന്നും ഒരുപാടാളുകളുടെ പ്രയത്നഫലമായാണ് ജാമ്യം ലഭിച്ചതെന്നും താഹ പറഞ്ഞു.
‘രണ്ട് വര്‍ഷത്തെ ജയില്‍ വാസം ഊര്‍ജം നല്‍കി. രാജ്യത്ത് യു.എ.പി.എ ജനങ്ങള്‍ക്ക് മേല്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ജനങ്ങളും സമൂഹവും അതിനോട് ജാഗ്രത പുലര്‍ത്തണം. മുടങ്ങി പോയ പഠനം പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം’, താഹ മാധ്യമങ്ങളോട് പറഞ്ഞു
കഴിഞ്ഞ ദിവസമായിരുന്നു താഹ ഫസലിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് താഹ പരമോന്നത കോടതിയെ സമീപിച്ചത്. മറ്റൊരു പ്രതി അലന്‍ ഷുഐബിന് അനുവദിച്ച ജാമ്യം കോടതി ശരിവച്ചു.
Post Your Comments