Latest NewsKeralaIndiaNews

100 രൂപ മുതല്‍ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിന് ശേഷം 20 ലക്ഷം നേടാം: സമ്പാദ്യ പദ്ധതിയെക്കുറിച്ചു കൂടുതൽ അറിയാം

6.8 ശതമാനം പലിശയാണ് ഈ പദ്ധതിയിൽ ലഭിക്കുന്നത്

ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. 100 രൂപ മുതല്‍ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിന് ശേഷം 20 ലക്ഷം നേടാൻ കഴിയുന്ന സേവിങ്ങ്‌സ് പദ്ധതി ഒരുക്കുകയാണ് പോസ്റ്റ് ഓഫീസ്. നിങ്ങളുടെ പണം സുരക്ഷിതമായി ഇരിക്കുന്നതിനോടൊപ്പം പലിശ ലഭിക്കുന്നതുമായ സമ്ബാദ്യ പദ്ധതികള്‍ അവതരിപ്പിക്കുകയാണ് പോസ്റ്റ് ഓഫീസുകൾ.

100 രൂപ മുതല്‍ നിക്ഷേപിക്കാനുള്ള സൗകര്യമാണ് വിവിധ പദ്ധതികളിലൂടെ പോസ്റ്റ് ഓഫീസ് നിങ്ങള്‍ക്കായി ഒരുക്കുന്നത്. 6.8 ശതമാനം പലിശയാണ് ഈ പദ്ധതിയിൽ ലഭിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് തന്നെ മികച്ച ഒരു സമ്പാദ്യം സ്വരുക്കൂട്ടാൻ നിങ്ങൾക്ക് ഈ പദ്ധതിയിലൂടെ സാധിക്കുന്നു.

read also: യുഎഇ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: 50 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്താനൊരുങ്ങി അഹല്യ ആശുപത്രി

ഇന്ത്യാ പോസ്റ്റ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്ന സമയ ബന്ധിത പദ്ധതിയാണ് ദേശീയ സമ്ബാദ്യ സര്‍ട്ടിഫിക്കറ്റ്. ഈ സ്കീമിന്റെ മെച്യൂരിറ്റി കാലയളവ് 5 വര്‍ഷമായാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ പദ്ധതിയില്‍ പങ്കാളികള്‍ ആകുന്നവര്‍ക്കായി പ്രതിവര്‍ഷം 6.8 ശതമാനമാണ് പലിശയായി ലഭിക്കുക. നിങ്ങള്‍ 6.8 പലിശ നിരക്കില്‍ 5 വര്‍ഷത്തിനുള്ളില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ നിക്ഷേപ കാലയളവിന് ശേഷം 20.85 ലക്ഷം രൂപയാണ് തിരികെ ലഭിക്കുക. അതായത്, പലിശയിനത്തില്‍ നിങ്ങള്‍ക്ക് ഏകദേശം 6 ലക്ഷം രൂപ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button