UAELatest NewsNewsInternationalGulf

യുഎഇ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: 50 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്താനൊരുങ്ങി അഹല്യ ആശുപത്രി

അബുദാബി: അഹല്യ ആശുപത്രിയിൽ 50 സ്വദേശികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയ. യുഎഇ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് അഹല്യ ആശുപത്രി 50 സ്വദേശികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

Read Also: രോഹിത് വെമുലയ്ക്ക് വേണ്ടി മാത്രം ശബ്ദം ഉയർന്നാൽ മതിയോ? ദീപ പി മോഹനന് നീതി വേണ്ടേ?: മുഹമ്മദ് റിയാസിനോട് അലീന ആകാശ മിഠായി

കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് ഇന്ത്യക്കാരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ അഹല്യ ആശുപത്രി വഹിച്ച പങ്കിനെ മന്ത്രി പ്രശംസിച്ചു. അഹല്യ ഗ്രൂപ്പിൽ 30 വർഷത്തിലേറെ സേവനമനുഷ്ഠിച്ച ഡോ. മുരളീധരൻ, ഡോ. ശകുന്തള വ്യാസ് എന്നിവരെ ചടങ്ങിൽ അദ്ദേഹം അനുമോദിച്ചു. അഹല്യഗ്രൂപ്പ് എംഡി ഡോ. വി.എസ് ഗോപാൽ, സിഇഒ ഡോ. വിനോദ് തമ്പി, എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. വിബു ബോസ്, മെഡിക്കൽ ഡയറക്ടർമാരായ ഡോ അനിൽകുമാർ, ഡോ. ആഷിക, ഡോ. സംഗീത തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുത്ത മറ്റ് പ്രമുഖർ.

Read Also: യുപിയിൽ നേരിയ വോട്ടുകള്‍ക്ക് തോറ്റ 25 സീറ്റുകള്‍ പിടിക്കാൻ ലക്ഷ്യമിട്ട് ബിജെപി: മുസ്ലിം വോട്ടുകള്‍ പിടിക്കാന്‍ പദ്ധതി

shortlink

Related Articles

Post Your Comments

Related Articles


Back to top button