Latest NewsKeralaNews

പോസ്റ്റ് ഓഫീസ് വഴി സ്റ്റാമ്പ് രൂപത്തിലും ലഹരിക്കടത്ത്: അഞ്ചംഗ സംഘം അറസ്റ്റില്‍

കൊച്ചി: പോസ്റ്റ് ഓഫീസ് വഴി ലഹരി കടത്താന്‍ ശ്രമിച്ച അഞ്ച് പേര്‍ അറസ്റ്റില്‍. ആലുവ സ്വദേശി ശരത്, കാക്കനാട് സ്വദേശി ഷാരോണ്‍, എബിന്‍ എന്നിവരുടെ പേരില്‍ വിദേശത്ത് നിന്ന് എത്തിയ പാഴ്‌സല്‍ പരിശോധിച്ചപ്പോഴാണ് ലഹരി കടത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അഞ്ച് പേരെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു.

Read Also: വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം, പ്രതികരിക്കാതെ ഉള്‍വലിഞ്ഞ് സിപിഎം നേതാക്കള്‍

300 ലഹരി സ്റ്റാമ്പുകളാണ് അഞ്ചംഗ സംഘത്തിന്റെ പക്കല്‍ നിന്നും എന്‍സിബി കണ്ടെടുത്തത്. ജര്‍മനി അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് പോസ്റ്റല്‍ വഴി ഇറക്കുമതി ചെയ്യുന്ന ലഹരി സ്റ്റാമ്പുകള്‍ കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കൊച്ചി, കാക്കനാട്, ആലുവ,എരൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. സംഭവത്തില്‍ വിപുലമായ അന്വേഷണം നടത്തുമെന്ന് എന്‍സിബി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button