KozhikodeKeralaLatest News

കോഴിക്കോട്ട് ടയറിനടിയിൽ നാരങ്ങാ വെച്ച് ആശംസകൾ ഏറ്റുവാങ്ങി ഷോറൂമിൽ നിന്നിറക്കിയ പുത്തൻ കാർ നിന്നത് ഫർണിച്ചർ കടയിൽ

മാനുവൽ ഓപ്ഷനിലുള്ള കാർ ഓടിച്ചു പരിചയിച്ചയാൾ പുതുതായി ഓട്ടോമറ്റിക് കാർ വാങ്ങി ഷോറൂമിൽനിന്ന് പുറത്തേക്ക് ഇറക്കുന്നതിനിടെയാണ് അന്ന് അപകടം

കോഴിക്കോട് : ഷോറൂമിൽ നിന്നു പുതിയ കാർ പുറത്തേക്ക് ഇറക്കുന്നിതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട്‌ തൊട്ടടുത്ത സിംപിൾ ഫർണിച്ചർ കടയിലേക്ക് ഇടിച്ചു കയറി. വെള്ളിയാഴ്ച ഉച്ചയോടെ പുതിയറയിലാണ് അപകടമുണ്ടായത്. ഹ്യുണ്ടായ് ഷോറൂമിൽനിന്ന് പുതിയ ഹ്യുണ്ടായി ഗ്രാന്റ് ഐടെന്‍ നിയോസിന്റെ താക്കോൽ ഏറ്റുവങ്ങി, ചക്രത്തിനടിയിൽ നാരങ്ങവച്ചു എല്ലാവരിൽ നിന്നും ആശംസകൾ ഏറ്റുവാങ്ങി ഡ്രൈവർ കാർ മുന്നോട്ടെടുത്തെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ടു. നേരെ മുന്നിലുണ്ടായിരുന്ന ഫർണീച്ചർ കടയിലേക്ക് ഇടിച്ചുകയറി വണ്ടി നിന്നു.

കടയുടെ മുന്നിലെ ചില്ലുകൾ തകർന്നു. കാറിന്റെ മുൻവശവും തകർന്നു. മാനുവൽ ഓപ്ഷനിലുള്ള കാറായിരുന്നു അപകടത്തിൽപെട്ടത്. ആർക്കും അപകടത്തിൽ പരിക്കേറ്റിട്ടില്ല. അതേസമയം ഷോറൂമിൽ നിന്ന് വാഹനം എടുത്തു കൊണ്ടുപോകവേ അപകടത്തിൽ പെടുന്ന നിരവധി വാർത്തകൾ ഉണ്ടായിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് ഹൈദരാബാദിൽ ഇത്തരത്തിൽ ഒരു അപകടം ഉണ്ടായിരുന്നു. ഹൈദരാബാദിലുള്ള കാര്‍ ഉടമ ടാറ്റ ടിയാഗോ സ്വന്തമാക്കി ഷോറൂമില്‍ നിന്നു ഇറക്കിയപ്പോള്‍ തന്നെ അപകടം സംഭവിക്കുകയായിരുന്നു.

അന്ന് ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. മാനുവൽ ഓപ്ഷനിലുള്ള കാർ ഓടിച്ചു പരിചയിച്ചയാൾ പുതുതായി ഓട്ടോമറ്റിക് കാർ വാങ്ങി ഷോറൂമിൽനിന്ന് പുറത്തേക്ക് ഇറക്കുന്നതിനിടെയാണ് അന്ന് അപകടം ഉണ്ടായത്. കാർ മുകളിലെ നിലയിൽനിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.ഷോറൂമിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ഇറക്കാനുള്ള റാമ്പിലേക്ക് കയറ്റുന്നതിന് മുമ്പ് സെയില്‍സ് എക്‌സിക്യൂട്ടീവ് കാര്യങ്ങള്‍ ഉടമയ്ക്ക് വിശദീകരിക്കുമ്പോഴാണ് അപകടം നടന്നത്.

വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ഉടമ ആക്‌സിലേറ്റര്‍ ചവിട്ടുകയായിരുന്നു എന്നാണ് ഡീലര്‍ഷിപ്പ് അധികൃതര്‍ പറയുന്നത്. പെട്ടെന്ന് മുന്നോട്ട് പോയ കാര്‍ ഒന്നാം നിലയില്‍ നിന്ന് താഴെ പാര്‍ക്ക് ചെയ്തിരുന്ന ഫോക്‌സ്‌വാഗന്‍ പോളോയുടെ മുകളിലേക്ക് പതിച്ചു.അപകടത്തില്‍ ടിയാഗോ ഉടമയ്ക്കും ഷോറൂമിന്റെ പുറത്തുണ്ടായിരുന്ന ഒരാള്‍ക്കും പരിക്കേറ്റു. താഴേ പാര്‍ക്ക് ചെയ്തിരുന്ന പോളോയില്‍ ആളുകളാരും ഇല്ലാതിരുന്നതുകൊണ്ട് വന്‍ അപകടം ഒഴിവായി. തലകുത്തനെ മറിഞ്ഞ കാറില്‍ ഉടമ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button