Latest NewsNewsBusiness

കല്യാൺ ജ്വല്ലേഴ്സ്: മൂന്ന് പുതിയ ഷോറൂമുകൾ പ്രവർത്തനമാരംഭിച്ചു

ഗുജറാത്തിലെ ആറാമത്തെ ഷോറൂമാണ് മണിനഗർ റെയിൽവേ സ്റ്റേഷൻ റോഡിൽ ഉദ്ഘാടനം ചെയ്തത്.

രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സ് വിദേശത്തുൾപ്പെടെ മൂന്ന് പുതിയ നഗരങ്ങളിൽ പ്രവർത്തനമാരംഭിച്ചു. ഗുജറാത്തിലെ മണിനഗർ, രാജസ്ഥാനിലെ കോട്ട, യുഎഇയിലെ റാസൽഖൈമ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ ആരംഭിച്ചിരിക്കുന്നത്. ഇതോടെ, കല്യാൺ ജ്വല്ലേഴ്സിന്റെ ആകെ ഷോറൂമുകളുടെ എണ്ണം 175 ആയി.

ഗുജറാത്തിലെ ആറാമത്തെ ഷോറൂമാണ് മണിനഗർ റെയിൽവേ സ്റ്റേഷൻ റോഡിൽ ഉദ്ഘാടനം ചെയ്തത്. രാജസ്ഥാനിലെ നാലാമത്തെ ഷോറൂം കോട്ടയിലെ വല്ലഭ് നഗറിയിലാണ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിലെ കല്യാണിന്റെ മുപ്പത്തിമൂന്നാമത് ഷോറൂമാണ് റാസൽഖൈമ അൽ- മോണ്ടിസർ സ്ട്രീറ്റിൽ ആരംഭിച്ചിരിക്കുന്നത്. ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഭാഗമായി അത്യാധുനിക സജ്ജീകരണങ്ങൾ ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ നഗരങ്ങളിൽ കല്യാൺ ജ്വല്ലേഴ്സിന്‍റെ സാന്നിധ്യം അറിയിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഷോറൂമുകൾ തുറന്നത്.

Also Read: നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ പാ​ല​ത്തി​ന്‍റെ കൈ​വരി​യി​ലിടിച്ച് ട്രാ​വ​ല്‍​സ് ഉ​ട​മയ്ക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button