ErnakulamKeralaNattuvarthaLatest NewsNewsCrime

പുതിയ കാര്‍ വാങ്ങാനായി മോഷണം: വീട്ടമ്മയുടെ മാല പൊട്ടിച്ച എംബിഎക്കാരന്‍ അറസ്റ്റില്‍

കൊച്ചി: വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ എംബിഎക്കാരന്‍ അറസ്റ്റില്‍. ചേരാനെല്ലൂരില്‍ നടന്ന സംഭവത്തിൽ മഞ്ഞുമ്മല്‍ സ്വദേശി സോബിന്‍ സോളമനാണ് പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് ഇയാള്‍ വീട്ടമ്മയുടെ മാല കവര്‍ന്നത്.

വീട്ടമ്മ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചേരാനെല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ചെറിയ ഇടവഴിയിൽ വെച്ച് സോബിന്‍ പിന്തുടര്‍ന്നെത്തി മാല മോഷ്ടിക്കുകയായിരുന്നു. ഇതിന് ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ വ്യാഴാഴ്ച രാത്രി തന്നെ പോലീസ് പിടികൂടി.

ഫേസ്ബുക്ക് ഫ്രണ്ട് ഒന്നരലക്ഷം രൂപ പറ്റിച്ച് മുങ്ങി: നാലു മക്കളുള്ള വീട്ടമ്മയെ ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലി

പുതിയ കാര്‍ വാങ്ങാനായി പണം കണ്ടെത്തുന്നതിനാണ് മോഷണം നടത്തിയതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. സാമ്പത്തിക പ്രതിസന്ധിയും മോഷണം നടത്താന്‍ കാരണമായതായി സോബിൻ പോലീസിനോട് പറഞ്ഞു. മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയാണ് സ്ഥലത്തെത്തിയതെന്ന് ഇയാൾ പോലീസിനോട് വ്യക്തമാക്കി.

സുഹൃത്തിന്റെ ബൈക്കിലാണ് സോബിന്‍ മോഷണം നടത്താന്‍ എത്തിയത്. ബൈക്കിന്റെ നമ്പറില്‍ ഇയാൾ കൃത്രിമം കാണിക്കുകയും ചെയ്തിരുന്നു. മാല പൊട്ടിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. പിന്നീട്, വീണ്ടും നടത്തിയ ശ്രമത്തിലാണ് മാല കിട്ടിയതെന്നും മാല പൊട്ടിച്ച് ശേഷം നേരെ ബാങ്കിലെത്തി പണയം വെച്ചതായും സോബിന്‍ പോലീസിനോട്‌ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button