ErnakulamCinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

നടി അന്ന രാജനെ മൊബൈല്‍ കമ്പനി ജീവനക്കാര്‍ ഷോറൂമില്‍ പൂട്ടിയിട്ടു

ആലുവ: നടി അന്ന രാജനെ സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാര്‍ ഷോറൂമില്‍ പൂട്ടിയിട്ടു. ജീവനക്കാരുമായുള്ള തർക്കത്തിനിടയിൽ നടിയെ കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. ആലുവ മുനിസിപ്പല്‍ റോഡിലെ മൊബൈല്‍ ഷോറൂമിൽ വ്യാഴാഴ്ച്ച വൈകിട്ടാണ് സംഭവമുണ്ടായത്.

ഡ്യൂപ്ലിക്കേറ്റ് സിം എടുക്കാനാനായി എത്തിയ നടിയോട് തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് ഷോറൂം ജീവനക്കാരി അറിയിച്ചതോടെയാണ് വാക്ക് തര്‍ക്കമുണ്ടായത്. ഇത് ജീവനക്കാരും നടിയുമായി പിടിവലിക്കിടയാക്കി. ഇതിനിടയിൽ നടിയുടെ കൈയ്ക്ക് പരിക്കേറ്റു. തുടർന്ന്, നടി ജീവനക്കാരിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതോടെ പുരുഷ ജീവനക്കാരെത്തി ഷോറൂമിന്റെ ഷട്ടര്‍ ഇടുകയായിരുന്നു. ഇതിന് പിന്നാലെ നടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അല്പസമയത്തിന് ശേഷം ജീവനക്കാര്‍ ഷട്ടര്‍ തുറന്നതോടെ നടി പുറത്തെത്തി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ ആലുവ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി. അതേസമയം, ജീവനക്കാര്‍ മാപ്പ് പറയുകയും നടി പരാതി ഇല്ലെന്ന് അറിയിക്കുകയും ചെയ്തതിനാല്‍ പൊലീസ് കേസെടുത്തില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button