കോയമ്പത്തൂര്‍ : നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനിരിക്കെ തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ജീവനൊടുക്കി. സംഗരായപുരത്ത് കെ കീര്‍ത്തിവാസന്‍ എന്ന ഇരുപതുകാരനാണ് ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷവും കീര്‍ത്തിവാസന്‍ നീറ്റ് പരീക്ഷ എഴുതിയിരുന്നു. ഇത്തവണ സെപ്റ്റംബറില്‍ നടന്ന പരീക്ഷ എഴുതി ഫലം പ്രസിദ്ധീകരിക്കാനിരിക്കെയാണ് ആത്മഹത്യ.
നീറ്റ് പരീക്ഷയുടെ ഉത്തര സൂചിക നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ടിരുന്നു. അതിന് ശേഷം കീര്‍ത്തിവാസന്‍ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നീറ്റ് പരീക്ഷയിൽ തോൽക്കുമെന്നും ഈ വര്‍ഷവും അഡ്മിഷന്‍ ലഭിക്കില്ലെന്ന ആശങ്ക മകന് ഉണ്ടായിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.
Read Also : ‘ഇത് സമൂഹത്തിന് അംഗീകരിക്കാനാവില്ല എന്നാണ് എന്റെ ഖണ്ഡിതമായ അഭിപ്രായം’: ദത്ത് വിഷയത്തിൽ ആനാവൂർ നാഗപ്പൻ
തുടർന്ന് ഇന്നലെ കീടനാശിനി കഴിച്ച നിലയില്‍ കീര്‍ത്തിവാസനെ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നിരവധി വിദ്യാര്‍ഥികളാണ് തമിഴ്‌നാട്ടില്‍ ഇതിനോടകം ആത്മഹത്യ ചെയ്തിരിക്കുന്നത്.
Post Your Comments