തിരക്കഥാകൃത്ത് റമീസിന്റെ പുസ്തകം ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ പ്രകാശനം ചെയ്തു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്ര പുസ്തകത്തില്‍ ഹാജിയുടെ യഥാര്‍ത്ഥ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ഫോട്ടോ ലഭിച്ചതെന്ന് നേരത്തെ റമീസ് വെളിപ്പടുത്തിയിരുന്നു. മലപ്പുറം ടൗണ്‍ഹാളിൽ വെച്ചായിരുന്നു പുസ്തക പ്രകാശനം. വാരിയംകുന്നൻ അമേരിക്കയിലേക്ക് അയച്ച സന്ദേശവും, ബ്രിട്ടണ്‍, ഓസ്റ്റ്രേലിയ, ഫ്രാന്‍സ്, യു എസ് എ, കാനഡ, സിംഗപ്പൂര്‍ മുതലായ അനേകം രാജ്യങ്ങളുടെ ന്യൂസ് ആര്‍ക്കൈവുകളില്‍ വാരിയംകുന്നനെയും അദ്ദേഹത്തിന്റെ പോരാട്ടത്തെയും പരാമര്‍ശിക്കുന്ന ഒട്ടനവധി രേഖകളും ഫോട്ടോകളും കണ്ടെത്താന്‍ സാധിച്ചുവെന്നും റമീസ് വ്യക്തമാക്കി.
വളരെ നാളുകൾ നീണ്ട പരിശ്രമങ്ങൾക്കും പഠനങ്ങൾക്കുമൊടുവിലാണ് വാരിയംകുന്നന്റെ ഫോട്ടോ ലഭിച്ചതെന്ന് റമീസ് പ്രകാശന ചടങ്ങിൽ വ്യക്തമാക്കി. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ ഒരുപാട് ആളുകളെ കണ്ടെത്താൻ കഴിഞ്ഞതാണ് തന്റെ നേട്ടമെന്ന് റമീസ് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ചാരം അലിഞ്ഞുണർന്നത് ഈ നാടിന്റെ വെള്ളത്തിലാണെന്ന് പലരും അറിഞ്ഞില്ലെന്ന് റമീസ് പറയുന്നു.
Also Read:2025 വരെ ജനങ്ങള്‍ വളരെ കുറച്ച് ഭക്ഷണം കഴിച്ചാല്‍ മതിയെന്ന ഉത്തരവുമായി കിം ജോങ് ഉന്‍
‘ഇവിടെ നിന്നും കുറച്ചകലെ വെച്ചാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ച് കൊന്നത്. വെടിവെച്ച ശേഷം അവർ അദ്ദേഹത്തിന്റെ ശരീരം കത്തിച്ചുകളഞ്ഞു. അദ്ദേഹത്തെ കുറിച്ചുള്ള എല്ലാ റെക്കോർഡുകളും അവർ കത്തിച്ചുകളഞ്ഞു. ആ ചാരം പോലും അവർ എടുത്തുകൊണ്ടുപോയി കളഞ്ഞു. അദ്ദേഹത്തിന്റെ ചരിത്രം ഇല്ലാതാകുമെന്ന് അവർ കരുതി. ആ വായുവാണ് ഈ നാട്ടിലെ ജനം ശ്വസിക്കുന്നത്. ആ വെള്ളമാണ് ഈ നാട്ടിലെ ജനം കുടിക്കുന്നത്’, റമീസ് പറയുന്നു.
വാരിയംകുന്നനും അദ്ദേഹത്തിന്റെ സമരവും എത്രമാത്രം അന്താരാഷ്ട്രശ്രദ്ധ കരസ്ഥമാക്കിയിരുന്നു എന്നതിന്റെ നേര്‍ചിത്രമാണ് തങ്ങള്‍ക്ക് ലഭിച്ച രേഖകളെന്നും റമീസ് പറഞ്ഞിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകള്‍ വാരിയംകുന്നത്ത് ഹാജറയാണ് പുസ്തകപ്രകാശനം നിര്‍വഹിച്ചത്. പി ഉബൈദുള്ള എംഎല്‍എ, ടി കെ ഹംസ, പി സുരേന്ദ്രന്‍, പി ശിവദാസന്‍, പി പി അബ്ദുല്‍ റസാഖ്, കെ എസ് മാധവന്‍ തുടങ്ങി രാഷ്ട്രീയ സാഹിത്യ ചരിത്ര ചലചിത്ര മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments