Latest NewsKeralaNews

മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ശുപാർശ

 

തിരുവനന്തപുരം: മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ ശുപാർശ നൽകി. നിലവിലെ കോഴ്സുകളുടെ സീറ്റ് വർദ്ധിപ്പിക്കണം. ഗവേഷണത്തിൽ എസ്.സി, എസ്.ടി സംവരണം ഉറപ്പാക്കണം, ട്രാൻസ് ജെൻഡർ- ഭിന്നശേഷി വിദ്യാർത്ഥികൾക്കും സീറ്റുകൾ വർദ്ധിപ്പിക്കണം എന്നീ ആവശ്യങ്ങളും ശുപാർശയിലുണ്ട്.

ജനസംഖ്യയിൽ 18 – 23 നും ഇടയിൽ പ്രായമുള്ള 60 ശതമാനം പേർക്ക് പത്ത് വർഷത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കണം. 2036ൽ ഇത് 75 ശതമാനമാക്കണം. എല്ലാ സർവകലാശാലകൾക്കും പൊതു അക്കാദമിക് കലണ്ടർ ഉറപ്പാക്കണം. ഗസ്റ്റ് ലക്ചറർമാരെ ഒഴിവാക്കി സ്ഥിരം നിയമനം നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ശുപാർശയിൽ പറയുന്നു. കോളജ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം 60 ആക്കണമെന്നും ശുപാർശയുണ്ട്.

മുൻ വൈസ് ചാൻസലർ ശ്യാം പി മേനോന്റെ അദ്ധ്യക്ഷതയിലുള്ള പരിഷ്കരണ കമ്മീഷന്റെ ശുപാർശകളാണ് ഇപ്പോൾ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് നൽകിയിരിക്കുന്നത്. ഇതിന്മേലുള്ള വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും ഏതൊക്കെ കാര്യങ്ങൾ നടപ്പിലാക്കണമെന്ന് തീരുമാനിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button