കണ്ണൂർ: ടൂറിസം രംഗത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ മലബാർ നൗക നീറ്റിലിറക്കി. ഫാമിലി ക്രൂയിസ് ബോട്ടാണ് മലബാർ നൗക. 10 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഈ ബോട്ട് രൂപകൽപന ചെയ്തിട്ടുള്ളത്. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനാണ് മലബാർ നൗക നിർമ്മിച്ചിട്ടുള്ളത്.
അന്തിമ സർവ്വേ നടപടികൾ പൂർത്തിയാക്കിയാൽ അടുത്തയാഴ്ച കണ്ണൂർ പറശ്ശിനിക്കടവ് ബോട്ട് ജെട്ടിയിൽ ക്രൂയിസ് ബോട്ടിന്റെ പ്രവർത്തനം ആരംഭിക്കും. മലനാട് മലബാർ റിവർ സർക്യൂട്ടിന് വേണ്ടി കെഎസ്ഐഎൻസി നിർമ്മിച്ചു നൽകുന്ന നാലാമത്തെ ജലായനമാണ് മലബാർ നൗക.
Post Your Comments