തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തമിഴ്‌നാട് ഉപയോഗിച്ചുവെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സുപ്രീംകോടതിയില്‍ കൃത്യമായി കേസ് നടത്തിയില്ലെന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ആശങ്ക വേണ്ടെന്ന നിലപാടും തിരിച്ചടിയായിയെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Read Also : സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു: മൂന്ന് ദിവസം മഴയ്ക്ക് സാധ്യത
അതേസമയം സമൂഹമാധ്യമങ്ങളിലൂടെ ആശങ്ക പടര്‍ത്തരുതെന്ന് മാത്രമാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. 142 അടി എന്ന പഴയ ഉത്തരവില്‍ നിന്ന് 139 അടി എന്നതിലേക്ക് എത്തുന്നതിന് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിലൂടെ കഴിഞ്ഞുവെന്നും പി രാജീവ് പറഞ്ഞു.
എന്നാല്‍ 136 അടി എന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാഷ്ട്രീയ പരിഹാരം കാണുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കെ ബാബുവും ആരോപിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
Post Your Comments