KozhikodeLatest NewsKeralaNattuvarthaNewsCrime

വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് ലോഡ്ജിലും വാടകവീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിക്ക് കഠിനതടവ് വിധിച്ച് കോടതി

കു​ന്നം​കു​ളം: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ വിവാഹവാഗ്ദാനം നൽകി ലോഡ്ജിലും വാടകവീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് പോക്സോ കോടതി. വിവാഹവാഗ്ദാനം നൽകി ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ ലോഡ്ജിലും വാടകവീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിനും സഹായിയായ സ്ത്രീയ്ക്കുമാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്.

ചെ​റു​പ​ന​ക്ക​ൽ ഷാ​ജി (47), തൊ​ഴി​യൂ​ർ ചെ​റു​വ​ത്തൂ​ർ വീ​ട്ടി​ൽ ആ​ലീ​സ് (54) എ​ന്നി​വ​രെ​യാ​ണ് ജ​ഡ്ജ് എം.​പി. ഷി​ബു ശി​ക്ഷി​ച്ച​ത്. ഒ​ന്നാം പ്ര​തി ഷാ​ജി​ക്ക് ര​ണ്ട് വ​കു​പ്പു​ക​ളി​ലാ​യി 20 വ​ർ​ഷം ക​ഠി​ന​ത​ട​വും ര​ണ്ട്​ ല​ക്ഷം രൂ​പ​യും ര​ണ്ടാം പ്ര​തി ആ​ലീ​സി​ന്​ ആ​റ് വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. 2006ലാ​ണ് കേസിനാസ്പദമായ സംഭവം. ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്ന ഷാ​ജി ടൗണിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്ന പെൺകുട്ടിയുമായി അടുപ്പത്തിലായി. വിവാഹവാഗ്ദാനം നൽകി. ശേഷം ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ കൊ​ണ്ടു​പോ​യി തു​ള​സി​മാ​ല​യി​ട്ട് വി​വാ​ഹം ക​ഴി​ച്ചെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ലോ​ഡ്ജി​ൽ വെച്ച് ബ​ലാ​ൽ​സം​ഗം ചെയ്യുകയുമായിരുന്നു.

Also Read:‘സൗകര്യങ്ങളിൽ ഭ്രമിക്കുന്ന ഒരാളല്ല ഞാൻ’: സുരക്ഷ വെട്ടിച്ചുരുക്കിയെന്ന വാർത്തയോടെ പ്രതികരിച്ച് വി.ഡി സതീശൻ

വർഷങ്ങൾക്ക് ശേഷം 2009 ൽ പെൺകുട്ടിയെ വി​വാ​ഹം ക​ഴി​ച്ച് ഭാ​ര്യ​യാ​ക്കി വീ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞ് ര​ണ്ടാം പ്ര​തി ആ​ലീ​​സിന്റെ പു​തു​ശേ​രി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ കൊ​ണ്ടു​ചെ​ന്ന് വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ഇത്തവണ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കാമെന്നായിരുന്നു ഇയാൾ നൽകിയ വാഗ്ദാനം. എന്നാൽ, പീഡനത്തിനിടെ അ​മി​ത​മാ​യ ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് മു​ങ്ങു​ക​യാ​യി​രു​ന്നു​. ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button