IdukkiKeralaLatest News

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 .05 അടി പിന്നിട്ടു: രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്നും, മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു.

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ജലനിരപ്പ് 138 അടിയെത്തിയത്. സെ​ക്ക​ന്‍​ഡി​ല്‍​ 3800​ ​ഘ​ന​യ​ടി വെള്ളമാണ് ഇപ്പോള്‍ ഒഴുകിയെത്തുന്നത്.​ 2300​ ​ഘ​ന​യ​ടി​ ​ജ​ലം​ ​ത​മി​ഴ്നാ​ട് ​കൊ​ണ്ടു​പോ​കു​ന്നു​ണ്ട്.​ ​ ജലനിരപ്പ് 138 അടിയെത്തിയതോടെ ഡാമില്‍ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ സ്പില്‍വേ ഷട്ടറുകള്‍ നാളെ രാവിലെ ഏഴ് മണിക്ക് തുറക്കും. ഡാം തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു. പെരിയാര്‍ തീരത്തുള്ളവരെ ഇന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്നും, മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കേസിൽ വാദം കേൾക്കും. അണക്കെട്ടിൻ്റെ ജലനിരപ്പ് പരിധിയിൽ മാറ്റംവരുത്തേണ്ട സാഹചര്യം ഇല്ലെന്ന് മേൽനോട്ട സമിതി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇതിൽ കേരളം ഇന്ന് മറുപടി സമർപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button