IdukkiNattuvarthaLatest NewsKeralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ജലനിരപ്പ് കുറഞ്ഞു, തുറന്ന നാല് സ്പില്‍വേ ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു

സ്പില്‍വേ ഷട്ടറുകള്‍ തുറന്നതിന് പിന്നാലെ അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞിരുന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ തുറന്ന നാല് സ്പില്‍വേ ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. രാത്രി പത്ത് മണിയോടെയാണ് ഷട്ടറുകള്‍ അടച്ചത്. സ്പില്‍വേ ഷട്ടറുകള്‍ തുറന്നതിന് പിന്നാലെ അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞിരുന്നു. തുടര്‍ന്നാണ് ഷട്ടറുകള്‍ അടയ്ക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്.

Read Also : മുന്നറിയിപ്പില്ലാതെയല്ല പറഞ്ഞിട്ട് തന്നെയാണ് തമിഴ്നാട് ആളിയാർ ഡാം തുറന്നത്: മന്ത്രി റോഷി അഗസ്റ്റിന്‍

നിലവില്‍ 140.90 അടിയിലാണ് അണക്കെട്ടിലെ ജലനിരപ്പ്. തുറന്നിട്ടുള്ള രണ്ട് ഷട്ടറുകളിലൂടെ 752 ഘന അടി വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കുന്നത്. അതേസമയം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ തുറന്ന ഇടുക്കി ഡാമിന്റെ ജലനിരപ്പ് ഇതുവരെ കുറഞ്ഞിട്ടില്ല.

മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതിനാലാണ് ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയാതെ നിലനില്‍ക്കുന്നത്. നിലവില്‍ 2399.48 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വര്‍ഷത്തിനിടെ മൂന്നാം തവണ ഇടുക്കി ഡാം തുറക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button