തിരുവനന്തപുരം: മുന്നറിയിപ്പ് ഇല്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന സംഭവത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാടിനെ അറിയിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. മുന്നറിയിപ്പ് നല്‍കാതെ അണക്കെട്ട് രാത്രി തുറന്നു വിടരുതെന്ന ആവശ്യം നിരാകരിച്ച തമിഴ്നാടിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read Also : മരക്കാര്‍ റിലീസിന് തൊട്ടുമുമ്പ് പ്രിയദര്‍ശന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍: വഴിപാട് നടത്തി
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142ല്‍ എത്തിക്കാനുള്ള വ്യഗ്രതയാണ് തമിഴ്നാടിനെന്ന് മന്ത്രി പറഞ്ഞു. ജലനിരപ്പ് ഉയരുന്ന സാഹചര്യം മുന്‍കൂട്ടി കണ്ട് പകല്‍ സമയത്ത് ജലനിരപ്പ് നിയന്ത്രിക്കാനാണ് തമിഴ്നാട് തയ്യാറാകേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്നാടിന്റെ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ന് പുലര്‍ച്ചെയാണ് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പത്ത് സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. ഇതിനെ തുടര്‍ന്ന് വള്ളക്കടവിലും വണ്ടിപ്പെരിയാറിലും നിരവധി വീടുകളില്‍ വെള്ളം കയറി. സംഭവത്തെ തുടര്‍ന്ന് കടുത്ത പ്രതിഷേധമാണ് പ്രദേശവാസികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതോടെ ഒമ്പത് ഷട്ടറുകളും തമിഴ്‌നാട് അടയ്ക്കുകയായിരുന്നു. നിലവില്‍ വെള്ളം കയറിയ പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്.
Post Your Comments