ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ 140.50 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 141 അടിവരെയാണ് ഡാമില്‍ സംഭരിക്കാന്‍ കഴിയുന്ന അനുവദനീയമായ ജലനിരപ്പ്. ജലനിരപ്പ് 140 അടി പിന്നിട്ടതോടെ പെരിയാര്‍ തീരത്ത് പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്.
Read Also : ഐ.എസ്.ആര്‍.ഒയില്‍ ഒഴിവ്: നവംബര്‍ 20 വരെ അപേക്ഷിക്കാം
അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഏത് നിമിഷവും മുല്ലപ്പെരിയാറിലെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യത. മുല്ലപ്പെരിയാറില്‍ നിന്ന് സെക്കന്റില്‍ 2300 ഘന അടി വെള്ളമാണ് തമിഴ്നാട് ഇപ്പോള്‍ കൊണ്ടു പോകുന്നത്.
അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ കുറവ് വന്നിട്ടില്ല. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നിരുന്നു. 2399.16 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് തുടരുകയാണെങ്കില്‍ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്.
Post Your Comments