PalakkadNattuvarthaLatest NewsKeralaNews

പദവി കേട്ട്‌ മോഡി ഞെട്ടാൻ ഒരുങ്ങുകയാണ് ‘ആഗോള പ്രസിഡന്റ്’: എഎ റഹീമിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

മുണ്ടുടുത്ത് തേഞ്ഞിപ്പാലം കലുങ്കിന്റെ മുകളിൽ ഇരിക്കുന്നയാൾ ജാക്കറ്റും പാന്റ്സും ധരിച്ച് ദില്ലിയിലെ കലുങ്കിന്റെ മുകളിൽ ഇരിക്കുന്നു

പാലക്കാട്: ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റായി സ്ഥാനമേറ്റ എഎ റഹീമിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. മുണ്ടുടുത്ത് തേഞ്ഞിപ്പാലം കലുങ്കിന്റെ മുകളിൽ ഇരിക്കുന്നയാൾ ജാക്കറ്റും പാന്റ്സും ധരിച്ച് ദില്ലിയിലെ കലുങ്കിന്റെ മുകളിൽ ഇരിക്കുന്നു എന്നൊക്കെ അസൂയക്കാർ പറയുമെന്നും പക്ഷെ ആഗോള പ്രസിഡന്റ് എന്ന പദവി കേട്ട്‌ മോഡി ഞെട്ടാൻ ഒരുങ്ങുകയാണെന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

യുപിയിൽ പോരാട്ടം കനക്കുന്നു: പ്രതിപക്ഷ കണക്കുകൂട്ടലുകൾക്കിടെ ബിജെപിക്ക് ഏഴു പാർട്ടികളുടെ കൂടി പിന്തുണ

മുണ്ടുടുത്ത് തേഞ്ഞിപ്പാലം കലുങ്കിന്റെ മുകളിൽ ഇരിക്കുന്നയാൾ ജാക്കറ്റും പാന്റ്സും ധരിച്ച് ദില്ലിയിലെ കലുങ്കിന്റെ മുകളിൽ ഇരിക്കുന്നു എന്നൊക്കെ അസൂയക്കാർ പറയും. പക്ഷെ പദവി കേട്ട്‌ മോഡി ഞെട്ടാൻ ഒരുങ്ങുകയാണ്—ആഗോള പ്രസിഡന്റ്!
പണ്ടത്തെ പ്രസ്താവന കേട്ട് ഇന്ത്യയാകെ നടുങ്ങിയതാണ്: “മോഡി വിൽ ഡിഫീറ്റഡ്‌. ഡോണ്ട് വറി. വീ വിൽ വൺ. ഇന്ത്യാ വിൽ വൺ. ഇൻ ദിസ് ഹൗസ്‌ ഓഫ് ഡീജെനെറേറ്റിങ് ഡീസൻസീസ്‌, ഹീ വിൽ നാട്ട്‌ സീ എനി മിനിട്ട്‌ ഓഫ് ദി ടുഡേ. ഗെറ്റ് ഔട്ട്ഹൗസ്‌!” ഇന്ത്യ നടുങ്ങിയതിനൊപ്പം ഇംഗ്ലീഷ് അധ്യാപകരും നടുങ്ങി.
അഭിവാദ്യങ്ങൾ! പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാൻ പോകുന്നതേയുള്ളൂ. ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിംഗ്ടൺ ഡിസി ടു മിയാമി ബീച്ച്?

shortlink

Related Articles

Post Your Comments

Related Articles


Back to top button