KeralaLatest NewsNews

ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവ്

കൊ​ട്ടി​യൂ​ർ അ​മ്പാ​യ​ത്തോ​ട് ന​മ്പു​ടാ​കം ഹൗ​സി​ൽ ജെ​സ്​​വി​ൻ എ​ന്ന വാ​വ​യെ (29) ആ​ണ് ത​ല​ശ്ശേ​രി അ​തി​വേ​ഗ (പോ​ക്സോ) കോ​ട​തി ജ​ഡ്​​ജി സി.​ജി. ഗോ​ഷ ശി​ക്ഷി​ച്ച​ത്

തല​ശ്ശേ​രി: കൊ​ട്ടി​യൂ​ർ അ​മ്പാ​യ​ത്തോ​ടി​ൽ ഏ​ഴു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന് 20 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വിധിച്ചു. കൊ​ട്ടി​യൂ​ർ അ​മ്പാ​യ​ത്തോ​ട് ന​മ്പു​ടാ​കം ഹൗ​സി​ൽ ജെ​സ്​​വി​ൻ എ​ന്ന വാ​വ​യെ (29) ആ​ണ് ത​ല​ശ്ശേ​രി അ​തി​വേ​ഗ (പോ​ക്സോ) കോ​ട​തി ജ​ഡ്​​ജി സി.​ജി. ഗോ​ഷ ശി​ക്ഷി​ച്ച​ത്. 2013 ഒ​ക്ടോ​ബ​ർ 12നാ​യിരുന്നു കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം.

Also Read: പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയത് എതിര്‍ത്തു: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് വധഭീഷണിഒരു ലക്ഷം രൂപ പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പ്ര​തി​യി​ൽ​നി​ന്ന് പി​ഴ ല​ഭി​ച്ചാ​ൽ പെ​ൺ​കു​ട്ടി​ക്ക് ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടിട്ടുണ്ട്. കേ​ള​കം പൊ​ലീ​സാ​യിരുന്നു പ്ര​തി​യെ അ​റ​സ്​​റ്റ് ചെ​യ്​​ത​ത്. പ്ര​തി​യു​ടെ വീ​ട്ടി​ലെത്തിച്ചായിരുന്നു പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. കേ​സി​ൽ 15 സാ​ക്ഷി​ക​ളെ വി​സ്​​ത​രി​ച്ചു. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും കോടതി വിശദമായി പരിശോധിച്ചിരുന്നു. ഇ​ര​ക​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യ ഒ​ന്ന​ര ല​ക്ഷം രൂ​പ ന​ൽ​കാ​ൻ ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി​യോ​ടും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ടി.​കെ. ഷൈ​മയായിരുന്നു കേ​സി​ൽ ഹാ​ജ​രാ​യത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button