ശ്രീനഗർ: പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച ഒരുപറ്റം വിദ്യാര്‍ത്ഥികളെ എതിര്‍ത്തതിന് വധഭീഷണി ലഭിച്ചുവെന്ന് ജമ്മു കാശ്മീരിലെ മെഡിക്കല്‍ വിദ്യര്‍ത്ഥിനി അനന്യ ജംവാല്‍. ശ്രീനഗറിലെ കരണ്‍ നഗറിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെയും ഷെര്‍ ഇ കാശ്മീര്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിനു പിന്നാലെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു. ഇവര്‍ക്കെതിരെ യു എ പി എ ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിലവില്‍ കാശ്മീരില്‍ വൈദ്യശാസ്ത്ര വിദ്യാർത്ഥിയാണ് അനന്യ.
Read Also: ആര്‍.സി.സി സ്ഥാപക ഡയറക്ടറും പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധനുമായ ഡോ. എം കൃഷ്ണന്‍ നായര്‍ അന്തരിച്ചു
ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അബ്ദുള്ള ഘാസി എന്ന വ്യക്തിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പൊലീസിന് വിവരം ചോര്‍ത്തി കൊടുത്തത് അനന്യ ആണെന്ന് ആരോപിക്കുകയായിരുന്നു. ‘അനന്യ എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകയാണ് പൊലീസിന് വിവരം ചോര്‍ത്തികൊടുത്തത് എന്ന് കണ്ടെത്തിയിട്ടുണ്ട്. അനന്യയും സംഘാന്‍ എന്ന മറ്റൊരു വ്യക്തിയും കൂടി കാശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒരു ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. കാശ്മീര്‍ വിദ്യാര്‍ത്ഥികളെയെല്ലാം തുറുങ്കിലടയ്ക്കുമെന്നാണ് ഇവര്‍ പറയുന്നത്’-ട്വീറ്റില്‍ പറയുന്നു.
Post Your Comments